‘കുട്ടിയെ കണ്ടപ്പോൾ എന്തുകൊണ്ടോ ഫോട്ടോ എടുത്ത് വയ്ക്കാൻ തോന്നി’: ബബിത

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരി തസ്മിദിനെ കണ്ടെത്താൻ ഏറ്റവുമധികം സഹായിച്ചത് തസ്മിറ് ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു ഫോട്ടോ ആണ്. കന്യാകുമാറിയിലേക്കുള്ള ട്രെയിനിൽ തസ്മിദിനെ കണ്ട യാത്രക്കാരി ബബിതയാണ് ആ ഫോട്ടോ എടുത്തത്. വീട്ടിൽ വന്ന് വാർത്ത കണ്ടപ്പോൾ ആ കുട്ടിയെ കാണാനില്ല എന്ന് മനസിലാക്കുകയും ഫോട്ടോ അപ്പോൾ തന്നെ പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. ‘കുട്ടി ഏങ്ങി കരയുന്നുണ്ടായിരുന്നു. അതാണ് ഫോട്ടോ എടുത്ത് വയ്ക്കാൻ തോന്നിയത്.’

Also Read: “കുട്ടിയെ തിരികെ ലഭിച്ചശേഷം നാട്ടിലേക്ക് മടങ്ങും” ; കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയുടെ മാതാപിതാക്കൾ

‘മറ്റു അന്യഭാഷക്കാരും ട്രെയിനിൽ ഉണ്ടായിരുന്നു. അവരുടെ അടുത്ത് നിന്ന് പിണങ്ങി വന്നിരുന്ന കുട്ടിയാണെന്നാണ് കരുതിയത്. വീട് വിട്ടിറങ്ങി വന്ന കുട്ടിയാണെന്ന് തോന്നിയില്ല. കൈയിൽ പൈസ ചുരുട്ടി പിടിച്ചിരുന്നത് കൊണ്ടാണ് ശ്രദ്ധിച്ചത്. അവരുടെ കൂടെയുള്ള കുട്ടിയാണെങ്കിൽ അതൊരു അസ്വാഭാവികതയല്ലേ. അതുകൊണ്ടാണ് ശ്രദ്ധിച്ചത്. നമ്മുടെ ഭാഷയാണോ എന്നും സംശയം ഉണ്ടായിരുന്നത് കൊണ്ടാണ് സംസാരിക്കാത്തത്. ആ ചിത്രം വച്ച് കുട്ടി എങ്ങോട്ട് പോയി എന്ന് കണ്ടെത്താൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്’- ബബിത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News