‘നുണ പറയാത്ത ഒരേയൊരു നടി കങ്കണയാണ്’, അവളുടേത് വെറും വാക്കുകളല്ല, ഞാൻ അവളെ വണങ്ങുന്നു: സോമി അലി

ബോളിവുഡിൽ ഒരിക്കലും നുണ പറയാത്ത ഒരേയൊരു നടിയാണ് കങ്കണ റണാവത്തെന്ന് നടിയും ആക്ടിവിസ്റ്റുമായ സോമി അലി. ഞാന്‍ അവളെ വണങ്ങുന്നുവെന്നും, അവള്‍ സത്യം മാത്രം സംസാരിക്കുന്നുവെന്നും സോമി അലി പറഞ്ഞു.

ALSO READ: കേരളത്തിൽ വാരിസ് വൻ തോൽവി, നഷ്ടം നികത്തണം, വിജയ്ക്ക് കത്തയച്ച് അഗസ്ത്യ എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിബ്യൂട്ടര്‍ റോയ്

‘അവൾ പറയുന്നത് വെറും വാക്കുകൾ അല്ല, സത്യസന്ധതയുള്ള ഒരു വ്യക്തിയെ ഇന്‍ഡസ്ട്രി ഇഷ്ടപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ക്യാമറയെ അഭിസംബോധന ചെയ്യുന്ന ആത്മാര്‍ഥതയാണ് കങ്കണക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിലും വെല്ലുവിളികളെ നേരിടുന്നതിലും കങ്കണയുടെ നിഷ്‌കളങ്കമായ സമീപനം അവരുടെ ധൈര്യത്തിന്റെ തെളിവാണ്’, സോമി അലി പറഞ്ഞു.

ALSO READ: ‘വാലിബൻ വരാർ’, തിയേറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചു, ക്രിസ്‌തുമസ്‌ കലക്കുമെന്ന് അനലിസ്റ്റുകളുടെ റിപ്പോർട്ട്

അതേസമയം, ഒരിക്കലും ഉയരാത്ത നിങ്ങളുടെ ശബ്ദവും, സത്യവും എനിക്കുണ്ടെന്ന് സോമി അലിയുടെ വാക്കുകൾക്ക് കങ്കണ മറുപടി നൽകി. നടന്‍ സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിയും പാകിസ്ഥാനി അമേരിക്കൻ നടിയും ആക്ടിവിസ്റ്റുമാണ് സോമി അലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here