സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎയുമായ മുക്താർ അൻസാരിക്ക് ജയിലിൽ വിഷം നൽകിയെന്ന് മകൻ ഉമർ അൻസാരി. ജയിലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മുക്താർ അൻസാരിയുടെ മരണമെന്നാണ് റിപ്പോർട്ട്.
ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് മുക്താർ അൻസാരിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു.ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കണ്ട മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണം സംഭവിച്ചു.
പിതാവിന്റെ മരണത്തിൽ സത്യം എന്താണെന്ന് അറിയണം. അതിന് ഞങ്ങൾ നിയമപരമായി നീങ്ങും, ഞങ്ങൾക്ക് അതിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മകൻ പറഞ്ഞു. മുക്താർ അൻസാരിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമാജ് വാദി പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
സമാജ് വാദി പാർട്ടി മുൻ എംഎൽഎയായിരുന്നു മുക്താർ അൻസാരി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. ജീവപര്യന്തം തടവിൽ കഴിയവേയാണ് മരണം.മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ALSO READ: മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം: ഫാദർ തോമസ് തറയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here