‘അച്ഛനൊരു ഇതിഹാസമാണ്, ദയവായി നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കണം’; വിവാദത്തിൽ പ്രതികരിച്ച് എആർ റഹ്‌മാന്‍റെ മകൻ

പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരായ വാർത്ത ലോകമെമ്പാടുമുള്ള ആരാധക ഞെട്ടലോടെയാണ് കേട്ടത്. ഭാര്യ സൈറയുമായി 29 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചതായി കഴിഞ്ഞ ദിവസം വികാരനിർഭര കുറിപ്പിലൂടെ റഹ്മാൻ തന്നെയാണ് പുറം ലോകത്തോട് പങ്കു വച്ചത്.

ഇതേ സമയം തന്നെ റഹ്‌മാന്‍റെ ട്രൂപ്പിലുള്ള മോഹിനി ഡെ എന്ന ഗിറ്റാറിസ്റ്റും വേര്‍പിരിയല്‍ പ്രഖ്യാപിച്ചതോടെ, റഹ്‌മാന്‍റെ വിവാഹ മോചനം പല രീതിയിൽ വളച്ചൊടിക്കപ്പെട്ടു. റഹ്മാൻ വിവാഹ മോചിതനായ ദിവസം തന്നെ മോഹിനിയും ഭർത്താവും മ്യൂസിക് കമ്പോസറുമായ മാർക്ക് ഹാർട്സച്ചും വേർപിരിയുന്നതായി അറിയിച്ചിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾക്ക് വ‍ഴി വച്ചത്.

ALSO READ; നിറഞ്ഞോടി ലക്കി ഭാസ്‍കര്‍; കേരളത്തില്‍ മാത്രം 125 ഓളം സ്‍ക്രീനുകളില്‍

എആര്‍ റഹ്‌മാന്റെയും സൈറ ബാനുവിന്റെയും വിവാഹ മോചനത്തിന് മറ്റൊരാളുടെ വിവാഹ മോചനവും കാരണമല്ല എന്ന് സൈറ ബാനുവിന്റെ അഭിഭാഷക അഡ്വക്കറ്റ് വന്ദന ഷാ ഇതിനിടെ വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഈ അഭ്യൂഹം വ്യാപകമായി പ്രചരിച്ചതോടെ എആർ റഹ്മാന്റെ മക്കളായ എആർ അമീൻ, റഹീമ, ഖദീജ എന്നിവർ പരസ്യ​പ്രസ്താവനയുമായി രംഗത്തുവന്നു. ഹൃദയഭേദകമാണ് ഈ അസത്യ പ്രചാരണങ്ങളെന്നും നുണ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അവർ ആളുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

‘എന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ അവിശ്വസനീയമായ സംഭാവനകള്‍ മാത്രമല്ല, വര്‍ഷങ്ങളായി അദ്ദേഹം നേടിയ മൂല്യങ്ങള്‍ക്കും ബഹുമാനത്തിനും സ്‌നേഹത്തിനും വേണ്ടി. ഇത്തരത്തില്‍ തെറ്റായതും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ട്. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവര്‍ക്കും ഓര്‍മ്മിക്കാം. അത്തരം തെറ്റായ വിവരങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക. അദ്ദേഹത്തിന്റെ അന്തസ്സിനെയും നിങ്ങളില്‍ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനത്തെയും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’ അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എആർ റഹ്മാന്‍റെ ട്രൂപ്പിൽ ബാസിസ്റ്റായിരുന്ന മോഹിനി ലോകമെമ്പാടും നാൽപതോളം റഹ്മാൻ ഷോയിൽ പങ്കെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News