കുടുംബസ്വത്ത് നല്‍കിയില്ല; അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പിടിയില്‍

പത്തനംതിട്ട തിരുവല്ലയില്‍ കുടുംബസ്വത്ത് നല്‍കാത്തത്തിന്റെ പേരില്‍ വയോധികനായ പിതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന്‍ പൊലീസിന്റെ പിടിയിലായി. കവിയൂര്‍ പാറപ്പുഴ സ്വദേശി മോന്‍സിയെയാണ് തിരുവല്ല തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

കവിയൂര്‍ സ്വദേശിയായ എഴുപത്തി നാല് വയസുള്ള വര്‍ക്കിയെ ആണ് അതിക്രൂരമായി മകന്‍ മര്‍ദ്ദിച്ചത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു മകന്‍ മോന്‍സിയുടെ പരാക്രമം. ഇരു കൈകള്‍ക്കും വാരിയലിനും പൊട്ടലേറ്റ വര്‍ക്കിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് എത്തിയ ശേഷമാണ് മോന്‍സി സ്വന്തം പിതാവിനെ മര്‍ദ്ദിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച പുലര്‍ച്ചെയോടെ വീടിന് സമീപത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News