പ്രണയ ദിനത്തിൽ കാമുകി വീട്ടിൽ വരുന്നത് തടഞ്ഞു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകൻ

വാലന്റൈൻസ് ദിനത്തിൽ കാമുകിയെ വീട്ടിൽ കൊണ്ടുവരുന്നതിന് തടഞ്ഞ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കാമുകി വീട്ടിലെത്തുന്നതുമായി ബന്ധപ്പെട്ട് അമ്മ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നുണ്ടായ ദേഷ്യത്തിലാണ് ക്രൂര കൃത്യം നടത്തിയത്. വെള്ളിയാഴ്ചയാണ് കൊലപാതകത്തെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്.

Also Read; ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവർണറുടെ പരാമർശത്തിന് മറുപടി നൽകി മന്ത്രി ആർ ബിന്ദു

ഭോപ്പാലിലെ ശബരി നഗർ പ്രദേശത്ത് താമസിക്കുകയായിരുന്ന നന്ദ മോറേ എന്ന സ്ത്രീയെ ഇവരുടെ മകനായ റോനകാണ് കൊലപ്പെടുത്തിയത്. ഫെബ്രുവരി 15 -ന് സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നുള്ള വിവരം പൊലീസിന് ലഭിച്ചത്. ശരീരത്തിൽ മുറിവുകളോടെയാണ് സ്ത്രീയുടെ മൃതദേഹം പൊലീസെത്തിയപ്പോൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മകന്റെ ഭാഗത്തുനിന്നുണ്ടായ പരസ്പര വിരുദ്ധമായ മറുപടികളാണ് പൊലീസിന് സംശയമുണ്ടാകാൻ കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ഇതോടെ ഇയാളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു.

Also Read; മലര്‍ന്ന് കിടന്ന് തുപ്പുന്നവരായി കോണ്‍ഗ്രസും യുഡിഎഫും മാറുകയാണ്, വന്യജീവി ആക്രമണ വിഷയത്തിൽ രാഹുല്‍ ഗാന്ധി ഒരിടപെടലും നടത്തിയില്ല: വി വസീഫ്

പ്രണയദിനത്തിൽ രാത്രി കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള യുവാവിന്റെ ആഗ്രഹത്തിനെ അമ്മ എതിർത്തു. ഇതിനുപിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കം കയ്യേറ്റത്തിലേക്കും, പിന്നീട് ഇത് കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. കയ്യേറ്റത്തിനിടെ നിലത്തുവീണ അമ്മയുടെ ശരീരത്തിൽ മുറിവേറ്റു. നിലത്തുനിന്നും എഴുന്നേറ്റ അമ്മ യുവാവിന്റെ മുഖത്തടിക്കുകയും, ആ ദേഷ്യത്തിൽ ഇയാൾ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News