ഇതെന്റെ അമ്മയുടെ ഓർമ്മയ്ക്ക്; താജ്മഹൽ മാതൃകയിൽ അമ്മയ്ക്ക് ഓർമ്മകുടീരം പണിത് മകൻ

പിതാവിന്റെ മരണശേഷം 4 സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ജയ്‌ലാനി ബീവി സഹിച്ച കഷ്ടപ്പാടുകൾക്ക് താജ്മഹലിന്റെ മാതൃകയിൽ ഓർമക്കുടീരം പണിത് മകൻ അമറുദ്ദീൻ. 5 കോടി രൂപയാണു കെട്ടിടം പണിയാൻ ചെലവായത്. തിരുവാരൂരിനടുത്ത് അമ്മൈയപ്പൻ സ്വദേശികളായ അബ്ദുൽ ഖാദർ, ജെയ്‌ലാനി ബീവി ദമ്പതികളുടെ 5 മക്കളിൽ ഇളയയാളാണ് അമറുദ്ദീൻ ഷെയ്ഖ് ദാവൂദ്.

also read; ഓവൽ സാക്ഷിയായത് മനോഹര പ്രണയത്തിന്; ക്രിക്കറ്റിൻ്റെ ആവേശത്തിനിടയിൽ പൂത്തുലഞ്ഞ പ്രണയം

ചെന്നൈയിൽ ഹാർഡ്‌വെയർ കട നടത്തിവന്ന പിതാവ് അബ്ദുൽ ഖാദർ കുട്ടികൾക്കു പ്രായപൂർത്തിയാകുന്നതിനു മുൻപേ മരിച്ചു. 5 മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കമുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ജയ്‌ലാനി ബീവിക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു. 2020ൽ ജയ്‌ലാനി ബീവി മരിച്ചതോടെയാണ് അമ്മയ്ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന ആഗ്രഹം അമറുദ്ദീനിലുണ്ടായത്.

also read; ഗാര്‍ഹിക പീഡന പരാതി നല്‍കി; അധ്യാപികയെ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലറും പ്രതിയും മര്‍ദിച്ചതായി പരാതി

തിരുച്ചിറപ്പള്ളിയിലെ സിവിൽ എൻജിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശമായ അമ്മൈയപ്പനിൽ താജ്മഹലിന്റെ മാതൃകയിൽ കെട്ടിടം പണിയാൻ തീരുമാനിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ ഉപയോഗിച്ചാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. മാതാവിന്റെ മരണം അമാവാസി ദിനത്തിലായതിനാൽ എല്ലാ അമാവാസി ദിനങ്ങളിലും 1000 പേർക്ക് വീതം ബിരിയാണി വിതരണം ചെയ്യുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News