പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന്റെ ആരോപണം. ആറ് വര്‍ഷം രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്ത യുവതിയെയാണ് തട്ടിക്കൊണ്ടുപോയതായി കുടുംബം ആരോപിച്ചത്. തെരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് രേവണ്ണയുടെ വിശ്വസ്തന് സതീഷ് ബാബണ്ണ വീട്ടില്‍ വന്നെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയരുതെന്ന് ഇയാൾ ആവശ്യപ്പെട്ടെന്നും മകന് പറഞ്ഞു.
ALSO READ: “ഷാഫി പറമ്പിൽ എന്തും ചെയ്യാൻ മടിക്കാത്ത രാഷ്ട്രീയ വിഷം”: എഎ റഹീം
‘ഏപ്രില്‍ 29ന് രേവണ്ണയുടെ വിശ്വസ്തന് സതീഷ് ബാബണ്ണ വീണ്ടും വീട്ടിലെത്തി. അമ്മക്കെതിരെ പൊലീസ് കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അമ്മയെ പിടിച്ചാല്‍ എല്ലാവരും ജയിലില്‍ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. രേവണ്ണ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് അമ്മയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയി. പിന്നീട് യാതൊരു വിവരവുമില്ല,’ മകൻ പറഞ്ഞു.
ALSO READ: ഉഷ്ണ തരംഗം; സംസ്ഥാനത്ത് റേഷന്‍ കടയുടെ പ്രവർത്തന സമയത്തില്‍ മാറ്റം
ബാബണ്ണയോട് അമ്മയെ വിട്ടയക്കാന്‍ പലതവണ താൻ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് മകന് കൂട്ടിച്ചേര്‍ത്തു. അമ്മയുടെ ജീവന് ഭീഷണി ഉണ്ടെന്നും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും മകന് പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here