കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് പയിമ്പ്രയിൽ സംഭവം. മുക്കം അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ ചെലവിനെ തുടർന്ന് ഷിന്‍ജു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് വിവരം.

ALSO READ: സാഹിത്യകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു
ഷിന്‍ജു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുപരിസരത്ത് രാവിലെയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടിനകത്ത് കട്ടിലില്‍ മരിച്ചനിലയില്‍ ശാന്തയെയും കണ്ടെത്തി. ഷിന്‍ജുവിന്‍റെ ആത്മഹത്യക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു.ശാന്തയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

ALSO READ: ഗാസയിലെ ജനങ്ങൾക്ക് 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ ധനസഹായം

പക്ഷാഘാതത്തെ തുടർന്ന് നാല് വര്‍ഷത്തോളമായി കിടപ്പിലാണ് ശാന്ത. അച്ഛന്‍ അപ്പുകുട്ടി മകളുടെ വീട്ടില്‍ പോയദിവസമാണ് ഈ സംഭവം നടന്നത്. പുതിയ വീടിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News