കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി

കിടപ്പുരോഗിയും വൃദ്ധനുമായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം മുങ്ങി.ഏരൂർ വൈമേതിയിലാണ് സംഭവം നടന്നത്.ഭക്ഷണവും വെള്ളവും കിട്ടാതെ ഷണ്മുഖൻ എന്ന വൃദ്ധൻ ദുരിതാവസ്ഥയിൽ ആണ്.

ALSO READ: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവിട്ട ബിജെപി പ്രവർത്തകൻ മറ്റൊരു റേപ്പ് കേസിൽ അറസ്റ്റിൽ

മൂന്ന് മക്കൾ ഉള്ള വൃദ്ധനെയാണ് മകൻ വാടകവീട്ടിൽ ഉപേക്ഷിച്ചത്. 24 മണിക്കൂർ വൃദ്ധൻ വീട്ടിലുള്ളത് ആരും അറിഞ്ഞില്ല.വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മകൻ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ഉടമസ്ഥൻ അറിയുന്നത്.മകൻ അജിത്തും കുടുംബവുമാണ് അച്ഛനെ ഉപേക്ഷിച്ചത്.മകനെതിരെ കേസ് എടുക്കും എന്ന് തൃപ്പൂണിത്തുറ എസ് ഐ പറഞ്ഞു. വൃദ്ധനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News