കർണാടകയിൽ മകൻ ഒളിച്ചോടിയതിൽ അമ്മയ്ക്ക് ക്രൂര മർദനം; 7 പേർ അറസ്റ്റിൽ

കർണാടകയിൽ സ്ത്രീക്ക് നേരെ ക്രൂര മർദനം. വീട്ടിൽ നിന്ന് വലിച്ചിറക്കി നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കർണാടകയിലെ ബെലഗാവിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ മകൻ അടുപ്പത്തിലായിരുന്ന പെൺകുട്ടിയുമായി ഒളിച്ചോടുകയും ഇതിൽ ക്ഷുഭിതരായ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി അമ്മയെ മർദിക്കുകയുമായിരുന്നു. വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കുകയും തൂണിൽ കെട്ടിയിട്ടുമായിരുന്നു മർദനം. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ALSO READ: കശ്മീർ റിസർവേഷൻ ബില്ല് പാസാക്കി രാജ്യസഭ

സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ഇത്തരം ഹീനമായ പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘യൂത്ത് കോൺഗ്രസിന്റെ വ്യാജ പ്രസിഡന്റിന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മനോനിലയിൽ കാര്യമായ തകരാറുകൾ’: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News