പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു

പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം മകന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ആലത്തൂരാണ് സംഭവം നടന്നത്. തരൂര്‍ സ്വദേശിയായ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസില്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

also read- ‘രാവണന്‍ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, മോദിയും അങ്ങനെതന്നെ’; മോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍

എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23-കാരനായ മകന്‍ വിവരമറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി. ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പൊലീസ് പറഞ്ഞു. സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ് ചെയ്തു.

also read- രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ബഹളംവെച്ച് ഭരണപക്ഷം; നിങ്ങള്‍ ‘ഹിന്ദുസ്ഥാനെ’ കൊലപ്പെടുത്തിയെന്ന് ആഞ്ഞടിച്ച് പ്രസംഗം തുടര്‍ന്ന് രാഹുല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News