മകന് 3.60 കോടി രൂപ ഐപിഎല്‍ കരാര്‍; അച്ഛന്‍ ഇപ്പോഴും എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗാര്‍ഡ്,വൈറലായി അച്ഛന്റെ വാക്കുകള്‍

മകന് 3.60 കോടി രൂപ ഐപിഎല്‍ കരാര്‍ ലഭിച്ചെങ്കിലും ഇപ്പോഴും എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ് ഫ്രാന്‍സിസ് സേവ്യര്‍ മിന്‍സ്. വരുന്ന ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാകുന്നതിന് 3.60 കോടി രൂപ ലഭിച്ചതോടെ അദ്ദേഹത്തിന്റെ മകന്‍ റോബിന്‍ കോടീശ്വരനായി. ഐപിഎല്‍ കരാര്‍ നേടുന്ന ആദ്യ ഗോത്ര ക്രിക്കറ്റ് താരമാണ് റോബിന്‍.

ALSO READ ; കെ റെയിൽ തള്ളാതെ കേന്ദ്രം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂല മറുപടി

വിമാനത്താവളത്തിന് പുറത്തേക്ക് എല്ലാവരും ഇറങ്ങിവരുന്നത് കാണുന്ന ഫ്രാന്‍സിസിസിനെ ആരും ശ്രദ്ധിക്കാറില്ല. കാരണം അവിടെ അയാള്‍ ഒരു സെക്യൂരിറ്റിക്കാരന്‍ മാത്രമാണ്, അനേകരില്‍ ഒരാള്‍ മാത്രം.

ALSO READ ; വി സിയുടെ റിപ്പോര്‍ട്ടിലുള്ളത് കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ നടന്നതിന് വിരുദ്ധം: മന്ത്രി ആര്‍ ബിന്ദു

തന്റെ മകന്‍ ഒരു വലിയ ഐപിഎല്‍ കരാര്‍ നേടിയെങ്കിലും, ഇനിയും അദ്ദേഹത്തിന് ഒരുപാട് ദൂരം പോകാനുണ്ട്.ലോകം അദ്ദേഹത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടേയുള്ളൂ. രാസ്താ അഭി ഭി ലംബാ ഹൈന്‍ (ഇന്ത്യന്‍ ടീമിലേക്കുള്ള വഴി ഇനിയും വളരെ അകലെയാണ്),’ ഫ്രാന്‍സിസ് പറഞ്ഞു.രണ്ട് പതിറ്റാണ്ടോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ഫ്രാന്‍സിസിന് മകന്റെ ഐപിഎല്‍ കരാറിന്റെ സാമ്പത്തിക നേട്ടമുണ്ടായിട്ടും ജോലി ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ല.’എന്റെ മകന്‍ ഒരു ഐപിഎല്‍ ക്രിക്കറ്ററായതിനാല്‍ എനിക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. കുടുംബത്തില്‍ കൂടുതല്‍ സാമ്പത്തിക ഭദ്രതയുണ്ട്, ഞാന്‍ എന്തിനാണ് ഇനി ജോലി ചെയ്യുന്നതെന്ന് ്എന്റെ സഹപ്രവര്‍ത്തകര്‍ എന്നോട് ചോദിക്കാറുണ്ട്. എന്നാല്‍ അവരോട് അദ്ദേഹം പറയുന്നത് എനിക്ക് ജോലി ചെയ്യാന്‍ തോന്നുന്നിടത്തോളം കാലം ഞാന്‍ ജോലിയില്‍ തുടരുമെന്നും ഞാന്‍ ആരോഗ്യവാനാണെന്നും എനിക്കായി എന്തെങ്കിലും സമ്പാദിച്ചില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലെന്നുമാണ്.

ALSO READ ; മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണവില

തങ്ങള്‍ ഇപ്പോഴും ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നന്നും റോബിന്റെ ജീവിതരീതിയിലും പിന്നീട് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും അവന്‍ ഇപ്പോഴും ഞങ്ങളുടെ അതേ പഴയ കുട്ടിയാണെന്നും ഫ്രാന്‍സിസ് സേവ്യര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News