തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. വടമയ്ക്ക് സമീപം പട്ടാളപ്പടിയിൽ വലിയകത്ത് വീട്ടിൽ 52 വയസ്സുള്ള ഷൈലജയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം.

Also read:പെരിയയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍

രാവിലെ അടുക്കളയിൽ വെച്ച് മകൻ ഹാദിലും ഷൈലജയും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ഹാദിൽ കത്തികൊണ്ട് ഷൈലജയുടെ കഴുത്തിൽ വെട്ടുകയുമായിരുന്നു. കഴുത്തിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഹാദിലിനെ മാള പൊലീസ് എത്തി വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഹാദിലിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും നേരത്തേ ചികിത്സയ്ക്ക് വിധേയനായിട്ടുള്ളതായും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News