മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെ അച്ഛന്റെ കുത്തേറ്റ് മകന് പരുക്ക്

അച്ഛന്റെ കുത്തേറ്റ് മകന് പരുക്ക്. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെയാണ് അച്ഛന്റെ കുത്തേറ്റ് മകന് പരുക്ക് പറ്റിയത്. ദില്ലിയിലാണ് സംഭവം. മധുവിഹാർ സ്വദേശി അശോക് സിങ്ങിനെതിരെ (64) പൊലീസ് കേസെടുത്തു. ഇയാളുടെ മകൻ 23കാരനായ ആദിത്യ സിങ്ങിനാണ് കുത്തേറ്റത്.

സംഭവം ഇങ്ങനെ….ദില്ലിയിൽ ഗുഡ്‌​ഗാവിൽ അടുത്തിടെ കുടുംബം ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇതിന്റെ പണമിടപാട് നടത്താൻ ഭാര്യ മഞ്ജുവിനോട് അശോക് ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡ് ആകാൻ വൈകുന്നതിനെ ചൊല്ലി ഭാര്യയുമായി നടത്തിയ വഴക്കിൽ മകൻ ഇടപെട്ടു.

also read; ഉത്തർപ്രദേശിൽ മുസ്ലീം യുവാവിന് ക്രൂരമർദ; നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു

ഇതിനിടെ അടുക്കളയിൽ ഉപയോ​ഗിക്കുന്ന കത്തികൊണ്ട് മകന്റെ നെഞ്ചിൽ പിതാവ് കുത്തുകയായിരുന്നു. വാരിയെല്ലിന് പരിക്കേറ്റ ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ മാനേജറായിരുന്നു അശോക്. 2019ലാണ് വിരമിച്ചത്. ഗുരുഗ്രാമില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറാണ് ആദിത്യ സിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News