കൊച്ചുമകന് വിദേശത്ത് പോകാന്‍ പണം നല്‍കിയില്ല; കിടപ്പുരോഗിയായ അച്ഛനെ മകന്‍ തീകൊളുത്തി കൊന്നു

കൊല്ലം പരവൂര്‍ കോട്ടപ്പുറം ഇക്കരകുഴിയില്‍ 85കാരനെ മകന്‍ തീകൊളുത്തി കൊന്നു. തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ മകന്‍ അനില്‍കുമാറാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അനില്‍കുമാറിന്റെ മകന് വിദേശത്ത് പഠിക്കാന്‍ പോകാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രതി പരവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

ALSO READ:  ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിനും തമിഴ്‌നാടിനും ഒറ്റ മനസ്: ഉദയനിധി സ്റ്റാലിന്‍

ശ്രീനിവാസന്റെ വീടിന് തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് അനില്‍കുമാര്‍ താമസിച്ചിരുന്നത്. പണം ആവശ്യപ്പെട്ട് കിടപ്പ് രോഗിയായ ശ്രീനിവാസനെ പ്രതി നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നു. ഇയാള്‍ പല തവണ പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീനിവാസന്റെ രണ്ടാമത്തെ മകനാണ് അനില്‍ കുമാര്‍.

ALSO READ: എഫ്ബി സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയി; ഇന്ത്യയില്‍ തിരികെയെത്തി അഞ്ജു

ബുധനാഴ്ച രാവിലെ ശ്രീനിവാസന്റെ വീട്ടിലെത്തിയ അനില്‍കുമാര്‍ വഴക്കുണ്ടാക്കുകയും കൈയില്‍ കരുതിയ പെട്രോള്‍ പിതാവിന്റെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അതേസമയം അനില്‍കുമാറിന്റെ അമ്മ വസുമതിയും വീട്ടിലെ ജോലിക്കാരിയും അടുക്കളയിലായിരുന്നു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും തീ ആളികത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News