ഇൻഷുറൻസ് തുക ലഭിക്കാനായി അച്ഛനെ കൊന്ന മകൻ പൊലീസ് പിടിയിലായി. അച്ഛന്റെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് മകൻ അതിക്രൂരമായി കൊലപ്പെടുത്തിയത്.
മൈസൂരിലെ പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ 26-ന് അച്ഛനായ അണ്ണപ്പ (60) വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് മകനായ പാണ്ഡു (27) പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു.
Also Read: ക്രെഡിൽ നിന്നും തട്ടിയത് 12 കോടി; ബാങ്ക് മാനേജർ അടക്കം നാല് ഗുജറാത്ത് സ്വദേശികൾ പിടിയിൽ
പാണ്ഡു പറഞ്ഞ ഗുല്ലേഡല വനമേഖലയിലെ റോഡരികിൽ നിന്ന് പൊലീസ് നടപടികളുടെ ഭാഗമായി അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. എന്നാൽ പോസ്റ്റ്മാർട്ടത്തിൽ അണ്ണപ്പയുടെ മരണകാരണം അപകടമല്ലെന്നും പുറകിൽനിന്ന് തലയ്ക്കേറ്റ അടിയാണെന്നും തെളിഞ്ഞു.
പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ പാണ്ഡു കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛന്റെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്നാണ് പോലീസിനോട് പറഞ്ഞു. . ഡിസംബർ 25-ന് അണ്ണപ്പയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പാണ്ഡു തന്നെയാണ് അച്ഛന്‍റെ പേരിൽ എടുത്തത്. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് പാണ്ഡുവിനെ പ്രേരിപ്പിച്ച ഘടകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here