500 രൂപ കൊടുത്തില്ല; ഉത്തര്‍പ്രദേശില്‍ പിതാവിനെ അടിച്ചു കൊന്ന് മകന്‍

അഞ്ഞൂറ് രൂപ നല്‍കാത്തതിന്റെ പേരിൽ മകന്‍ അച്ഛനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 25 കാരനായ മകന്‍ സഞ്ജയ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

റായ്ബറേലിയിലെ ഇഷ്ടിക ചൂളയിലാണ് അച്ഛനും മകനും ജോലി ചെയ്തിരുന്നത്. കൊലപാതകം നടന്ന ദിവസം സഞ്ജയിന്റെ പിതാവ് ഇഷ്ടിക ചൂളയുടെ ഉടമയെ വിളിച്ചിരുന്നു. മകന്‍ അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും ഇഷ്ടികചൂള ഉടമയോട് പിതാവ് പറഞ്ഞിരുന്നു.ഇതാണ് കേസിനു വഴിത്തിരിവായത്.

ALSO READ: ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഇതേ തുടര്‍ന്ന് യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.മദ്യപനായ സഞ്ജയ് പിതാവുമായി സ്ഥിരം വഴക്കാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പിതാവ് അപകടത്തില്‍ മരിച്ചതാണെന്നും മരിച്ച ദിവസം താന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും സഞ്ജയ് ആദ്യം പൊലീസിനോട് പറഞ്ഞു. പിന്നീട് പൊലീസ് കോള്‍ റെക്കോര്‍ഡ് കേള്‍പ്പിച്ചപ്പോള്‍ സഞ്ജയ് കുറ്റം സമ്മതിക്കുകയായിരുന്നു.

പണം നല്‍കാനാവില്ലെന്ന് പിതാവ് അറിയിച്ചതോടെ സമീപത്തുണ്ടായിരുന്ന മരക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. ശക്തമായി അടിയേറ്റതിനെ തുടർന്ന് ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തുടര്‍ന്ന് യുവാവ് കടന്നുകളയുകയായിരുന്നു.

ALSO READ: സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News