മാലൂര്‍ നിട്ടാറമ്പില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി മറയൂരില്‍ കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പന്‍ (38), അമ്മ നിര്‍മല പറമ്പന്‍ (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
സുമേഷിനെ തൂങ്ങിമരിച്ച നിലയിലും നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവര്‍ വീടിന്റെ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. നിര്‍മലയുടെ മൃതദേഹം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലും സുമേഷിനെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മകന്‍ പതിവായി ലഹരി ഉപയോഗിക്കുന്നായാളാണെന്നും വീട്ടില്‍ നിന്ന് ബഹളം പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. അവിവാഹിതനാണ് സുരേഷ്. മൃതദേഹങ്ങള്‍ മാലൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പഴക്കമുള്ളതിനാല്‍ മൃതദേഹങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here