അമ്മ കുടുംബ ക്ഷേത്രത്തിൽ മദ്യപിച്ചെത്തി; കായംകുളത്ത് മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

കായംകുളത്ത് മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കായംകുളം പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരിയിൽ ശാന്തമ്മ (71)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മ ദേവൻ (43) കായംകുളം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Also read:ഇസ്രയേല്‍ അധിനിവേശം; പലസ്തീന്‍ പ്രധാനമന്ത്രി രാജിവച്ചു

ശനിയാഴ്ച രാത്രി ദേവികുളങ്ങരയിലെ കുടുംബ ക്ഷേത്രത്തിൽ ശാന്തമ്മ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് മകനാണ് മാതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം മകൻ ബ്രഹ്മ ദേവൻ അമ്മയെ മർദിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. കൂടാതെ അമ്മയുടെ തല പിടിച്ച് കട്ടിലിൽ ഇടിപ്പിക്കുകയും ചെയ്തിരുന്നു.

Also read:‘ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും, തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിതിരിയും’: പന്ന്യൻ രവീന്ദ്രൻ

അവശയായ ശാന്തമ്മ മർദനത്തിനൊടുവിൽ അന്ന് രാത്രി അവിടെ തന്നെ കിടന്നുറങ്ങുകയും രാവിലെ മകൻ അമ്മയെ വിളിച്ചപ്പോൾ മരിച്ചെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് അമ്മ ദേഹം തളർന്ന് വീണുവെന്ന് മറ്റ് മക്കളെ വിശ്വസിപ്പിച്ച് അമ്മയെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശാന്തമ്മയുടെ ദേഹത്ത് മർദനത്തിന്റെ പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കായംകുളം പൊലീസ് ബ്രഹ്മദേവന്റെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News