സ്വര്‍ണ്ണ മാലയ്ക്കുവേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വര്‍ണ്ണ മാലയ്ക്കു വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. മൂവാറ്റുപുഴ ആയവന സ്വദേശിനി കൗസല്യയാണ് മരിച്ചത്. കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് കൊലപ്പെടുത്തിയത്. മകന്‍ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണു 67കാരിയായ കൗസല്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ അനക്കമറ്റുകിടന്നിരുന്ന കൗസല്യ മരിച്ചുവെന്ന് മക്കളായ സിജോയും ,ജോജോയുമാണ് നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചത്.

Also Read:  കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാനായി പഞ്ചായത്ത് അംഗം രഹ്ന സോബിന്‍, കല്ലൂര്‍ക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. തുടര്‍ന്നു സ്ഥലത്ത് എത്തി കൗസല്യയെ പരിശോധിച്ച ഡോക്ടറാണ് സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ജോജോ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അമ്മ ധരിച്ചിരുന്ന 3 പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു കൊലപാതകം എന്ന് ജോജോ മൊഴി നല്‍കിയതായും പൊലീസ് അറിയിച്ചു. വീടിന്റെ ശുചി മുറിയില്‍ സൂക്ഷിച്ചിരുന്ന മാല, പ്രതി പൊലീസിന് കൈമാറി. പൊലീസ് തെളിവെടുപ്പ് നടത്തവെ പ്രതിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. മൃതദേഹം ചൊവ്വാഴ്ച്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. യുകെയിലുള്ള മകള്‍ മഞ്ജു നാട്ടില്‍ എത്തിയതിനു ശേഷമാകും കൗസല്യയുടെ സംസ്‌കാരം നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News