തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു, സംഭവം 10 മണിയോടെ

തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ ആണ് സംഭവം. പ്രാണരക്ഷാർത്ഥം അമ്മയിറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

ALSO READ: മോദിയുടെ ധ്യാനം മൂലം ജീവിതം വഴിമുട്ടി കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിൽ

മാനസിക രോഗമുള്ള ആളാണ് തീവച്ച മകൻ ബിനുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടുദിവസം മുൻപ് ഇയാൾ അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചിരുന്നു. വീടിന് തീവെച്ചത് തീവച്ചത് മദ്യലഹരിയിലാണെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ‘കര്‍ണാടക സർക്കാരിനെതിരേ കേരളത്തിൽ ശത്രുസംഹാര പൂജ, ആടുകളെയും പോത്തുകളെയും ബലിനൽകി’, ആരോപണവുമായി ഡി.കെ ശിവകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News