ദുബായിയിൽ നിന്നെത്തി മീൻ വില്പനക്കാരിയായ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; വീഡിയോ വൈറൽ

അമ്മയ്ക്ക് സർപ്രൈസ് വിസിറ്റ് ഒരുക്കി വൈറലായി ഒരു മകൻ. മീൻ വില്പനക്കാരിയായ അമ്മയ്ക്ക് മുന്നിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ദുബായിയിൽ നിന്നെത്തി  അമ്പരിപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലാകുന്നത്. അപ്രതീക്ഷിതമായി മകനെ കണ്ട സന്തോഷം അമ്മയുടെയും അമ്മയെ കണ്ട സന്തോഷം മകന്റെയും മുഖത്ത് കാണാൻ സാധിക്കും. കർണാടക സ്വദേശിയായ രോഹിത് എന്ന യുവാവാണ് ഗംഗോല്ലി മാർക്കറ്റിൽ മീൻ വിൽക്കുന്ന അമ്മയ്ക്ക് സർപ്രൈസ് നൽകിയത്.

ALSO READ: കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി

അമ്മയുടെ അടുത്തേക്ക് മുഖം മറച്ച് കൂളിംഗ് ഗ്ലാസ് ധരിച്ചെത്തിയ രോഹിത് മീനിന്റെ വില ചോദിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വിലയും മറ്റും ചോദിക്കുന്നതിനിടയിൽ സംശയം തോന്നിയ അമ്മ എഴുന്നേറ്റ് തൂവാലയും കൂളിംഗ് ഗ്ലാസും എടുത്ത് മാറ്റുകയായിരുന്നു. അപ്പോഴാണ് മകനാണത് എന്ന് അമ്മയ്ക്ക് മനസിലാകുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അമ്മയെയും മകനെയും ഏറ്റെടുത്തിരിക്കുന്നത്. ഭാഗ്യം ചെയ്ത അമ്മയും മകനും എന്ന കമ്മെന്റുകളും കാണാൻ സാധിക്കും.

ALSO READ: അനീതിക്ക് മേല്‍ ചെങ്കൊടിയുടേയും ചങ്കുറപ്പിന്‍റേയും കരുത്തില്‍ വിജയം, ആഘോഷമാക്കി വാച്ചാത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News