മക്കൾ ജീവിതത്തിൽ വിജയിക്കുന്നത് കാണാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളായി ആരുമുണ്ടാകില്ല. ജീവിതത്തിൽ വിജയിക്കുമ്പോൾ ആ വിജയത്തിന്റെ സന്തോഷം മാതാപിതാക്കൾക്കും പകർന്നു നൽകുന്ന മക്കളുടെ കഥകളും സമൂഹ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കർഷകനായ തന്‍റെ പിതാവിന് 3 കോടിയുടെ ബെൻസ് ജി വാഗൺ സമ്മാനിക്കുന്ന മകന്‍റെ വീഡിയോയാണ് വൈറലായത്.
മാതാപിതാക്കൾ ഒരുമിച്ചെത്തി ആരതിയുഴിഞ്ഞു വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. കൃഷ് ഗുജ്ജർ എന്ന വ്യക്തിയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനം സ്വീകരിച്ചതിനു ശേഷം ഭാര്യക്കൊപ്പം ഏറെ സന്തോഷത്തോടെ ഡ്രൈവ് ചെയ്തു പോകുന്നതും ദൃശ്യങ്ങളിൽ കാണുവാൻ കഴിയും.
also read; 2025 ടിവിഎസ് റോണിൻ മോട്ടോസോൾ; ലോഞ്ചിങ് ജനുവരിയിൽ, മാറ്റങ്ങളിൽ രൂപവും നിറങ്ങളും
മെഴ്‌സിഡീസ് ബെൻസിന്റെ ഏറ്റവും കരുത്തനും ജനപ്രിയനുമായ എസ് യു വി കളിൽ ഒന്നാണ് ജി വാഗൺ. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനം കൂടിയാണ് ജി വാഗൺ. നാലു ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കന്റുകൾ മാത്രം മതി. ഉയർന്ന വേഗം 220 കിലോമീറ്ററാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here