മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വര്‍ഷമായി ഫ്രീസറില്‍ സൂക്ഷിച്ച് മകന്‍; കാരണം ഞെട്ടിപ്പിക്കുന്നത്

crime

മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വര്‍ഷമായി ഫ്രീസറില്‍ സൂക്ഷിച്ച് മകന്‍. നാല് വര്‍ഷം മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹമാണ് മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത്. സംഭവത്തില്‍ മകന്‍ അറസ്റ്റിലായി. സംഭവം നടന്നത് അരിസോണയിലാണ്.

സംഭവത്തില്‍ ജോസഫ് ഹില്‍ ജൂനിയര്‍ എന്ന 51 -കാരനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വര്‍ഷം മുമ്പാണ് ജോസഫ് ഹില്ലിന്റെ പിതാവ് ജോസഫ് ഹില്‍ സീനിയര്‍ മരണപ്പെട്ടത്. പിറ്റേന്ന് തന്നെ ജോസഫ് ഹില്‍ ഒരു ഫ്രീസര്‍ വാങ്ങുകയായിരുന്നു.

Also Read : കുവൈത്തിൽ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിർത്തിവെപ്പിച്ചു

വീടിന്റെ മുറ്റത്തായിട്ടാണ് മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ വച്ചിരുന്നത്. അത് പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. മൃതദേഹം ഫ്രീസറില്‍ വച്ചശേഷം അത് ടാര്‍പോളിനും പുതപ്പും കൊണ്ട് മൂടുകയായിരുന്നു. മൃതദേഹം വീട്ടുമുറ്റത്ത് ഒളിപ്പിച്ചതും മരണം റിപ്പോര്‍ട്ട് ചെയ്യാത്തതുമടക്കം കുറ്റങ്ങള്‍ ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് ഹില്ലിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ താമസിക്കുന്ന വീട് പിതാവിന്റെ പേരിലുള്ളതാണ്. ആ വീട് നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് മകന്‍ ഇത്തരത്തില്‍ പെരുമാറിയത്. അച്ഛന്റെ പേരില്‍ 2023 മാര്‍ച്ച് മാസം വരെ ഇയാള്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്നുള്ള ആനുകൂല്യം കൈപ്പറ്റിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News