കോടതിവിധിയെ മാനിക്കുന്നു; അച്ഛന്റേത് മരണമല്ല, സമാധി; വിചിത്രമായ മറുപടിയുമായി മകന്‍

നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി മണിയന്‍ എന്നു വിളിക്കുന്ന ഗോപന്റെ സമാധിയുമായി ബന്ധപ്പെട്ട കേസില്‍ കല്ലറ തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് മാനിക്കുന്നുവെന്ന് മകന്‍. എന്നാല്‍ അച്ഛന്റേത് മരണമല്ലെന്നും സമാധിയാണെന്നും മകന്‍ വിചിത്ര വാദമുന്നയിച്ചു.

മക്കള്‍ മാത്രമേ ചടങ്ങുകള്‍ ചെയ്യാവൂ എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്നും ഹിന്ദു സംഘടനകള്‍ ഉണ്ടല്ലോ അവര്‍ തീരുമാനമെടുക്കുമെന്നും മകന്‍ പറഞ്ഞു. അവരുമായി ആലോചിച്ചിട്ട് തീരുമാനിക്കുമെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.

ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി മരണം രജിസ്റ്റര്‍ ചെയ്തോയെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്വാഭാവിക മരണമെങ്കില്‍ അംഗീകരിക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

Also Read : നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി; കല്ലറ തുറക്കും

ഇതിനിടയില്‍ കുടുംബത്തെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ സ്ഥലത്ത് വര്‍ഗീയ ചേരിതിരിവിന് ശ്രമം നടത്തിയിരുന്നു. കല്ലറ പൊളിക്കുമെന്ന കോടതിയുടെ ഉത്തരവ് സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്.

സമീപവാസിയായ വിശ്വംഭരന്‍ എന്ന ആളാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസിന് പരാതി നല്‍കിയത്. മക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News