ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, ക്രൂരത തുറന്നുപറഞ്ഞ് 8 വയസുകാരന്‍; മകന്റെ മൊഴിയില്‍ അച്ഛന് കിട്ടിയത് എട്ടിന്റെ പണി

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. 8ഉം 6ഉം വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം. ചെന്നൈ സെഷന്‍സ് ജഡ്ജ് ആണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

ബി സുരേഷ് എന്ന 40കാരന്‍ ഭാര്യയും 33കാരിയുമായ കല്‍പനയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 40കാരനെതിരെ രണ്ട് നിര്‍ണായക സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ കൊണ്ടുവന്നത്. ഇതിലൊന്ന് 40കാരന്റെ എട്ട് വയസുള്ള മകനായിരുന്നു.

അമ്മയെ പിതാവ് പതിവായി മര്‍ദ്ദിക്കുമായിരുന്നുവെന്നും സംഭവ ദിവസം നടന്ന അക്രമവും കുട്ടി കോടതിയില്‍ വിശദമാക്കി. അയല്‍വാസിയുടെ മൊഴി കൂടി കണക്കിലെടുത്താണ് കോടതി 40കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

also Read : ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോടുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന വാക്കേറ്റത്തിനൊടുവിലാണ് കൊലപാതകം നടന്നത്. കല്‍പന വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതായാണ് ഇയാള്‍ പറഞ്ഞത്.

ഉറങ്ങിക്കിടക്കുമ്പോള്‍ വലിയ ശബ്ദം കേട്ട് നോക്കുമ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചാണെന്നും ബെല്‍ട്ട് പോലുള്ള വസ്തു ഉപയോഗിച്ചാണ് ശ്വാസം മുട്ടിച്ചതെന്നും വ്യക്തമായി.

ഏറെക്കാലമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസിച്ചിരുന്ന 40കാരന്‍ അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News