മൂന്നുമാസം മുമ്പ് മകനെ ഗള്‍ഫില്‍ നിന്ന് കാണാതായി; കാത്തിരിപ്പുമായി കുടുംബം

മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ കാണാതായ മകനെ കാത്തിരിക്കുകയാണ് വയനാട് ആറാം മൈല്‍ സ്വദേശി ജാസ്മിന്‍. മകന്‍ അഫ്‌സല്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഇവര്‍ക്കറിയില്ല. കഴിഞ്ഞ മാര്‍ച്ച് അഞ്ചു മുതല്‍ മകനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്കറിയില്ല.

ALSO READ:10 വയസുകാരിയെ പീഡിപ്പിച്ചു; കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവ്

ഫെബ്രുവരി 28 നാണ് ആറാം മൈല്‍ സ്വദേശി അഫ്‌സല്‍ വിസിറ്റ് വിസയിലാണ് ദുബായിലെത്തിയത്. ഇതിന് മുന്‍പ് ഒന്നരവര്‍ഷം ദുബായില്‍ ഉണ്ടായിരുന്ന അഫ്‌സല്‍ വീണ്ടും ജോലി തേടി തിരിച്ചുപോവുകയായിരുന്നു. എന്നാല്‍ അവിടെയെത്തി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് കുടുംബവുമായി സംസാരിച്ചത്. ഏജന്റ് മുഖേന അന്വേഷിച്ചപ്പോള്‍ കാണാതായി എന്ന വിവരം ലഭിച്ചു.

ALSO READ:മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയം

മാര്‍ച്ച് അഞ്ച് വരെ ദിവസവും രാവിലെയും രാത്രിയും വീട്ടുകാരെ അഫ്‌സല്‍ വിളിക്കുമായിരുന്നു. അതിന് ശേഷം പിന്നീട് വിവരങ്ങളൊന്നുമില്ല. വിളിക്കാറുണ്ടായിരുന്ന നമ്പരും സ്വിച്ച് ഓഫ് ആയി. ആറാം മൈല്‍ സ്വദേശി യഅകൂബ് – ജാസ്മിന്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് 27 കാരനായ അഫ്‌സല്‍. ദുബായ് പൊലീസിലും എംബസിയിലും നോര്‍ക്കയിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമടക്കം പരാതികള്‍ നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ അല്‍ ബറാക് എന്ന സ്ഥലത്തെത്തി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദുബായിലെ മലയാളി കൂട്ടായ്മകള്‍ ശ്രമിച്ചാല്‍ മകന് എന്താണ് സംഭവിച്ചത് എന്നെങ്കിലും അറിയാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here