വിമാനത്തില്‍ കയറിയ അമ്മ തിരിഞ്ഞ് നോക്കിയപ്പോൾ ഞെട്ടി; പൈലറ്റായ മകന്റെ സര്‍പ്രൈസ് കണ്ട് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ജീവിതത്തിന്റെ തിരക്കുകളില്‍ കൈപിടിച്ച് കയറ്റിയ മാതാപിതാക്കളെ പലരും ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ തങ്ങളുടെ സന്തോഷത്തോടൊപ്പം മാതാപിതാക്കളെയും ചേര്‍ത്ത് വെയ്ക്കും. അത്തരത്തില്‍ ജോലിക്കിടയിലും അമ്മയുടെ മുഖത്ത് വലിയൊരു പുഞ്ചിരി കൊണ്ടുവന്ന മകന്റെയും അമ്മയുടെയും വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായിപിക്കുന്നത്. വിമാനത്തില്‍ കയറിയ അമ്മ തിരിഞ്ഞു നോക്കുമ്പോള്‍ പൈലറ്റായ മകനെ കാണുകയും തുടര്‍ന്ന് തീരെ പ്രതീക്ഷിക്കാത്ത ഈ കണ്ടുമുട്ടല്‍ അമ്മയുടെ സന്തോഷവും അമ്പരപ്പും ഒക്കെ ആ മുഖത്ത് കാണാം. സന്തോഷത്തോടെ മകനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന അമ്മയുടെ വിഡിയോ കണ്ടത് നിരവധി ആളുകളാണ്.

മലയാളി പൈലറ്റായ വിമല്‍ ശശിധരന്‍ ആണ് അമ്മയെ ഇത്തരത്തില്‍ ഞെട്ടിച്ചത്. അമ്മയ്ക്ക് ഇങ്ങനെയൊരു സര്‍പ്രൈസ് കൊടുക്കണമെന്ന് കുറച്ചു നാളുകളായി ആഗ്രഹമുണ്ടായിരുന്നെന്ന് വിമല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമ്മ ഞെട്ടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഒന്നര മാസത്തിനു ശേഷമാണ് ഇരുവരും കാണുന്നത്.

also read : ഗാസയിലെ വ്യോമാക്രമണം; ഇസ്രയേല്‍ മാരക രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

‘അമ്മ ലതയും സഹോദരന്‍ വിശാലും ദുബായില്‍ നിന്നും നാട്ടിലേക്കു പോകാന്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അത് ദുബായ് ടു കൊച്ചി ഫ്‌ലൈറ്റ് ആയിരുന്നു്. അന്നത്തെ ദിവസം എനിക്ക് വേറൊരു ഫ്‌ലൈറ്റ് ഡ്യൂട്ടി ആയിരുന്നു. എന്റെ ഷെഡ്യൂള്‍ കുടുംബത്തിന് അറിയാം. ഞാന്‍ വേറെ ഏതോ ഫ്‌ലൈറ്റിലാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് എന്നെ അമ്മ തീരെ പ്രതീക്ഷിച്ചില്ല. ഫ്‌ലൈറ്റിലെ ഫസ്റ്റ് ഓഫിസര്‍ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് വിഡിയോ എടുക്കാന്‍ സഹായിച്ചത്’ – വിമല്‍ പറഞ്ഞു

also read : ‘ഓപ്പറേഷന്‍ അജയ്’, ഇന്ന് ഇസ്രയേലില്‍ എത്തും; 230ഇന്ത്യക്കാരുമായി പുറപ്പെടും, ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍

വിമലിന്റെ അച്ഛനും അമ്മയും കൊച്ചിയിലാണ് താമസിക്കുന്നത്, വിമല്‍ ബെംഗളൂരുവിലും. ഈ മാസം അവസാനം വീട്ടിലേക്കു പോകാനാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അതിനു മുന്‍പു തന്നെ ഇങ്ങനെയൊരു അവസരമുണ്ടായി എന്നു വിമല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News