നരന് എന്ന ചിത്രത്തില്‍ നിങ്ങള്‍ കാണുന്ന കുന്നുമ്മല്‍ ശാന്തയായിരുന്നില്ല ഷൂട്ടില്‍ ഉണ്ടായിരുന്നതെന്ന് നടി സോന നായര്‍. മോഹന്‍ലാല്‍ നായകനായി രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നരന്.
കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഒരു പൂര്‍ണത ഉണ്ടായിട്ടില്ല. ഷൂട്ടിങ്ങില്‍ പൂര്‍ണത ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണത ഉണ്ടായില്ല എന്നും താരം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
Also Read : http://മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല: രാജ് ബി. ഷെട്ടി
‘കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഒരു പൂര്‍ണത ഉണ്ടായിട്ടില്ല. ഷൂട്ടിങ്ങില്‍ പൂര്‍ണത ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണത ഉണ്ടായില്ല. എഡിറ്റ് ചെയ്ത് പോയതാണ്. ശാന്തയെ ഇന്‍ട്രൊഡക്ഷന്‍ ചെയ്ത രീതിയും അതില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും അതിന്റെ അവസാനവും അത്രയേറെ ശക്തമായിരുന്നു.
ആ മൂന്ന് കാര്യങ്ങളും സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. എന്റെ ചെറിയ ഒരു പ്രകടനമെന്നേ ആ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് എനിക്ക് പറയാന്‍ പറ്റുകയുള്ളൂ. ഞാന്‍ അതില്‍ വലിയ സംഭവമായി ചെയ്തിട്ടുണ്ട് എന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
ജോഷി സാര്‍ എന്ന സംവിധായകന് എന്തായിരുന്നോ ആവശ്യം അതാണ് നമ്മള് കൊടുത്തത്. ഒരു സംവിധായകന് ആവശ്യമുള്ളതല്ലേ കൊടുക്കാന്‍ പറ്റുകയുള്ളൂ. അത് ഞാന്‍ കൊടുത്തിട്ടുണ്ട്.
പക്ഷെ ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അവരോട് നന്ദി പറയാറുണ്ട്. അങ്ങനെ നന്ദി പറയുമ്പോഴും എന്റെ മനസില്‍ വലിയ ഒരു സങ്കടമുണ്ട്. അത് എങ്ങനെ ഞാന്‍ ആളുകളെ അറിയിക്കും. ഞാന്‍ ചെയ്ത് വെച്ചത് എങ്ങനെ ആളുകള്‍ കാണുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
കാരണം അത്ര മനോഹരമായിട്ടുള്ള രണ്ടുമൂന്ന് സീനുകളാണ് പോയത്. ശാന്തയുടെ പക്കാ ക്യാരക്ടറൈസേഷനാണ് ആ പോയ സീനില്‍ ഉണ്ടായിരുന്നത്. നിങ്ങള്‍ കാണുന്ന കുന്നുമ്മല്‍ ശാന്തയായിരുന്നില്ല ഷൂട്ടില്‍ ഉണ്ടായിരുന്നത്. അതില്‍ എനിക്ക് ഇപ്പോഴും ചെറിയ നിരാശയുണ്ട്,’ സോന നായര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here