പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് ‘സോനാ മ്പര്‍ വണ്‍’

പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് ‘സോനാ മ്പര്‍ വണ്‍’ എന്ന ഹ്രസ്വ ചിത്രം. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യജീവിതത്തെ ഒരു വിവാഹാലോചനയുടെ കഥയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. മാധ്യമ പ്രവര്‍ത്തകന്‍ ബിജു ഇളകൊള്ളൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോണ്‍ പി കോശി മടുക്കമൂട്ടിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

READ ALSO:സാങ്കേതിക സര്‍വകലാശാല പി.എഫ് ഫണ്ട് തിരിമറി; കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് സസ്‌പെന്‍ഷന്‍

ക്യാമറ പി.വി. രഞ്ജിത്ത്, എഡിറ്റിങ് മനീഷ് മോഹന്‍, ഗ്രാഫിക്സ് അന്‍വര്‍ വെള്ളൂര്‍കോണം. സജീവ് സി വാര്യരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സാബു ശ്രീധറാണ്. പാടിയിരിക്കുന്നത് രമാദേവി ത്യാഗരാജന്‍. ഗോവിന്ദ് അനീഷ്, മഹിമാ അഭിലാഷ്, ഷിജി ശ്രേയസ്, വിജയകുമാര്‍ കൊട്ടാരത്തില്‍, ബിനു പള്ളിമണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനില്‍ നായര്‍ അമ്പലപ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീലാല്‍ കെ സത്യന്‍.

READ ALSO:ദീപാവലി ആഘോഷത്തിൽ ടെലിവിഷനിലും വമ്പൻ നേട്ടവുമായി ‘ജയിലർ’; രജനികാന്ത് തരംഗത്തിലെ രണ്ടാംഘട്ടം പ്രതീക്ഷയോടെ ആരാധകരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News