ഭാരം കുറച്ചു, ഇനിയും കുറക്കണം; ഫിറ്റ്നസ് രഹസ്യം പങ്കുവെച്ച് സോനംകപൂർ

ശരീര സൗന്ദര്യം നിലനിർത്താൻ ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന താരമാണ് സോനം കപൂർ. സോഷ്യൽ മീഡിയയിലൂടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും സോനം കപൂർ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അമ്മയായതിനു ശേഷമുള്ള തന്റെ ഫിറ്റ്നസ് വിശേഷങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ALSO READ: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ച്ചർ ഒഴിവ്

ഇപ്പോഴിതാ അമ്മയായ ശേഷം താൻ 20 കിലോ കുറച്ചെന്ന് നടി ഇന്റ​ഗ്രാമിൽ പങ്കുവച്ചു. ഒരു മിറർ സെൽഫി
വീഡിയോ പങ്കുവച്ചു കൊണ്ടാണ് നടി തന്റെ ഭാരം കുറച്ച വിവരം പങ്കുവെച്ചത്.
അടിപൊളി.,20 കിലോഗ്രാം കുറഞ്ഞിരിക്കുന്നു. ഇനി ആറു കിലോഗ്രാം കൂടി കുറയ്ക്കാനുണ്ട്’ എന്നാണ് സോനംകപൂറിന്റെ പോസ്റ്റ്.

വിവാഹം കഴിഞ്ഞ് നാല് വർഷത്തിനു ശേഷമാണ് നടി അമ്മയായത്. വർഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് 2018 ൽ സോനവും ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റ് 20ന് ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. എന്നാൽ താരം തന്റെ അമ്മയായ ശേഷമുള്ള മാറ്റങ്ങൾ ആദ്യമായല്ല പോസ്റ്റ് പങ്കുവച്ചത്. കഴിഞ്ഞയാഴ്ച ലെഹംഗ ധരിച്ചുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.

ALSO READ: ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുവൈറ്റ്; 15-ാം സ്ഥാ​ന​ത്ത് ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News