ഒരിക്കലും പ്രായമാകാത്ത എവർഗ്രീൻ സൂപ്പര്‍ സ്റ്റാർ ; അച്ഛന് പിറന്നാൾ ആശംസയുമായി സോനം കപൂർ

ബോളിവുഡ് നടൻ അനില്‍ കപൂറിന് ഇന്ന് 67ാം ജന്മദിനമായിരുന്നു. പിറന്നാൾ ദിനത്തിൽ അനില്‍ കപൂറിന്റെ മകളും നടിയുമായി സോനം കപൂറിന്റെ ആശംസ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധനേടുകയാണ്.

ALSO READ: ശബരിമല തങ്കഅങ്കി ഘോഷയാത്ര, ഡിസംബര്‍ 26ന് ഗതാഗത നിയന്ത്രണം

ഹാപ്പി ബര്‍ത്ത്‌ഡേ ഡാഡ്. ഒരിക്കലും പ്രായമാകാത്ത നിത്യഹരിത സൂപ്പര്‍ താരമായാണ് ലോകം അച്ഛനെ അറിയുന്നത്. കഴിഞ്ഞ നാല് തലമുറകളിലെ ഏറ്റവും സ്ഥിരതയുള്ള, കഠിനാധ്വാനി, കഴിവുള്ള നടനായി ഇന്റസ്ട്രിക്കും അറിയാം. എന്നാല്‍ കുടുംബത്തെ സംബന്ധിച്ചിടത്തോളം മികച്ച ഭര്‍ത്താവും പിതാവും മുത്തച്ഛനുമാണ്. തുറന്ന മനസ്സും കഠിനാധ്വാനവും നന്ദിയും സ്‌നേഹവുമാണ് അച്ഛനെ നയിക്കുന്നത്. നിങ്ങളെപ്പോലെ മറ്റാരുമില്ല. ഈ ലോകത്തിലെ ഏറ്റവും മികച്ചവനാണ് നിങ്ങള്‍,  എന്നാണ് മകന്‍ വായുവിനൊപ്പമുള്ള അനില്‍ കപൂറിന്റെ ചിത്രം പങ്കുവെച്ച് സോനം കപൂര്‍ കുറിച്ചത്. കൂടാതെ കുട്ടി സോനം കപൂറിനൊപ്പമുള്ള പഴയകാല ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: നീ ഒട്ടും ഫണ്‍ അല്ല, ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയം; മോശം അനുഭവം തുറന്ന് പറഞ്ഞ് സമീറെഡ്‌ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News