നീണ്ട ഇടവേളക്ക് ശേഷം സോണിയ അഗർവാൾ തിരിച്ചെത്തുന്നു, ഹൊറർ സസ്പെൻസ് ത്രില്ലർ ചിത്രം ‘ബിഹൈൻഡ്ഡ്’ മോഷൻ പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ ‘ബിഹൈൻഡ്ഡ് (BEHINDD)’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണൻ്റെയും ബിബിൻ ജോർജിൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച ചിത്രം അമൻ റാഫിയാണ് സംവിധാനം ചെയ്തത്. അമൻ റാഫിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ALSO READ: ‘പ്രതിസന്ധികൾക്ക് മുകളിൽ പറന്നുയരൂ’, പ്രതീക്ഷ തെറ്റിക്കാതെ പ്രാവ്: നവാസ് അലിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ബിഹൈൻഡ്ഡ് (BEHINDD). ചിത്രത്തിൻ്റെ തിരക്കഥ ഷിജ ജിനു ആണ് നിർവഹിച്ചിരിക്കുന്നത്. മെറീന മൈക്കിൾ, നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി. കെ. ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാനുള്ള ശ്രമവും അതിൻ്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

ALSO READ: നിപ ജാഗ്രത; ‘ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം’

കാതൽ കൊണ്ടൈൻ, 7 G റൈൻബോ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സോണിയ അഗർവാളിൻ്റെ നീണ്ട ഇടവളയ്ക്കുശേഷം ഉള്ള ശക്തമായ തിരിച്ച് വരവുകൂടിയാണ് ബിഹൈൻഡ്ഡ്. മലയാളം തമിഴ്, തെലുങ്ക് എന്നീ ഭക്ഷകളിൽ ചിത്രം റിലീസ് ചെയ്യും. സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് ആൻസാർ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നുത്. വൈശാഖ് രാജൻ ആണ് എഡിറ്റർ. ചീഫ് അസോസിയേറ്റ് വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് മന്നലാംകുന്ന്, പി ആർ ഒ ശിവപ്രസാദ് പി, എ എസ്, ദിനേശൻ, സൂരജ് സുരേന്ദ്രൻ എന്നിവരാണ്. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ഉടൻ തീയേറ്ററുകളിലേക്കെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News