വനിതാ സംവരണ ബില്ലിന്മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി; ബില്ലിനെ പിന്തുണച്ച് സോണിയാഗാന്ധി

വനിതാ സംവരണ ബില്ലിന്മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. ഏഴ് മണിക്കൂറാണ് ചര്‍ച്ച. കോണ്‍ഗ്രസ് നിരയില്‍ നിന്ന് സോണിയ ഗാന്ധി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. നാളെയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ലോക്‌സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന വിനിത സംവരണ ബില്ലില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

Also Read : ഞാൻ തുടങ്ങുമെന്ന് സതീശൻ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരൻ; ഒരു മൈക്കിന് വേണ്ടി പരസ്പരം പിണങ്ങി ഇരുവരും

വിനിത സംവരണ ബില്ലിന്റെ ലക്ഷ്യം തുല്യതയെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ പറഞ്ഞു. അതേ സമയം എസ് എസ്ടി- ഒബിസി സംവരണം വേണമെന്ന് സോണിയഗാന്ധിയും അഭിപ്രായപ്പെട്ടു. ലോക്‌സഭ ചര്‍ച്ച ചെയ്യുന്ന ബില്‍ ഇന്ന് തന്നെ പാസാക്കാനാണ് സാധ്യത. പ്രതിപക്ഷത്തിന് അടക്കം ബില്ലിനോട് അനുകൂല നിലപാടാണ്. ബിജെപി നിരയില്‍ നിന്നും സ്മൃതി ഇറാനി അടക്കമുളളവര്‍ സംസാരിക്കും.

സോണിഗാന്ധി ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചു. വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പാക്കണമെന്നും ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഇന്നലെയാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി.

Also Read : വികസനക്കുതിപ്പേകാന്‍ വിഴിഞ്ഞം; വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

അടുത്ത മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. മണ്ഡല പുനര്‍നിര്‍ണയമാകട്ടെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത, അടുത്ത സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടക്കൂ. അതുകൊണ്ടുതന്നെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിത സംവരണമുണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News