എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി, യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കും

എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി .യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കുമെന്നും ഫലം കാത്തിരുന്ന് കാണാമെന്നും അവര്‍ പറഞ്ഞു. എക്സിറ്റ് പോളല്ല, നടന്നത് മോദിയുടെ പോളാണെന്നും രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also read:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വോട്ടണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളിൽ പ്രതികരണവുമായി സോണിയ ഗാന്ധി എത്തിയിരിക്കുന്നത്. അതേസമയം, വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍കണ്ട് ആശങ്ക അറിയിച്ചു. വോട്ടെണ്ണല്‍ സുതാര്യതയോടെ നടത്തണമെന്ന് സഖ്യ നേതാക്കള്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കണം. കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ടിംഗ് മെഷീനിലെ തിയതികളും സമയവും രേഖപ്പെടുത്തണം. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്ന രീതി തുടരണം. പല തവണ വോട്ടിംഗ് യന്ത്രം എണ്ണിയ ശേഷം പോസ്റ്റല്‍ ബാലറ്റ് എണ്ണിയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

Also read:സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക് സിംഗ്വ്, ഡി രാജ, എഎപി മന്ത്രി കൈലാഷ് ഗെലോട്ട് അടക്കം പ്രതിപക്ഷ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. അതിനിടെ എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ എക്‌സിറ്റ് പോളുകളെ പരിഹസിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തി. ഇത് എക്‌സിറ്റ് പോള്‍ എല്ല മോദി മീഡിയ പോള്‍ ആണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസം. വോട്ടെണ്ണലിന് മുന്നോടിയായി ഐസിസിയില്‍ രാഹുല്‍ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ലോക്‌സഭാ സ്ഥാനാര്‍ത്ഥികളും പിസിസി അധ്യക്ഷന്മാരും നിയമസഭാ കക്ഷി നേതാക്കളും ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News