കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ജയ്പൂരിലെത്തി സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 22 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 5 സ്ഥാനാര്‍ത്ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു.
ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചയ്ക്കിടെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും എല്‍ മുരുഗനും രാജ്യസഭയിലേയ്ക്ക് മത്സരിക്കും. എല്‍ മുരുഗന്‍ മധ്യപ്രദേശില്‍ നിന്നും അശ്വനി വൈഷ്ണവ് ഒഡീഷയില്‍ നിന്നുമാണ് മത്സരിക്കുക. 56 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 27 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 21 സ്ഥാനാര്‍ത്ഥികളെയാണ് ഇതുവരെ ബിജെപി പ്രഖ്യാപിച്ചത്. ഒഡീഷയില്‍ നിന്നുള്ള രണ്ട് സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ബിജു ജനതാദള്‍ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശില്‍ നിന്നും നാലും ഒഡിഷയില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെയുമാണ് ഇന്ന് പ്രഖ്യാപിച്ചത്. നാളെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
ALSO READ:ഡോ. വന്ദന ദാസ് കൊലക്കേസ്; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി: മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here