മമ്മൂട്ടി ചിത്രം ‘യാത്ര 2’ൽ സോണിയാ ​ഗാന്ധിയുടെ കഥാപാത്രം; അമ്പരപ്പിക്കുന്ന രൂപസാദൃശ്യത്തിൽ ജര്‍മൻ നടി സൂസെയ്‍ൻ ബെര്‍ണെര്‍ട്ട്

മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘യാത്ര 2’.ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ സോണിയാ ​ഗാന്ധിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. 2019-ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘യാത്ര’യുടെ രണ്ടാം ഭാ​ഗമാണ് ചിത്രം.

also read: രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോ; പ്രതികരണവുമായി മോഡൽ സാറ പട്ടേൽ

വൻ ഹിറ്റായ യാത്രയുടെ രണ്ടാം ഭാ​ഗത്തിൽ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരങ്ങൾ. ജീവയാണ് ഈ വേഷം ചെയ്യുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും.

also read: ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ പ്രകൃതിദത്തമായി തുരത്തു

ചിത്രത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്കുള്ള നടി ആരാണെന്നാണ് പ്രേക്ഷകരുടെ അന്വേഷണം. ജര്‍മൻ നടി സൂസെയ്‍ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ​ഗാന്ധിയായി എത്തിയത് സൂസെയ്‍നാണ്. പൃഥ്വിരാജിന്റെ തീർപ്പിലും നടി വേഷമിട്ടിട്ടുണ്ട്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക്കിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News