‘2013-ൽ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു’: സോണിയ മൽഹാർ

soniya malhar

പ്രമുഖ നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി നടിയും സാമൂഹ്യ പ്രവർത്തകയുമായ സോണിയ മൽഹാർ. 2013ലാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കി. എന്നാൽ അന്ന് തന്നെ ആ നടൻ എന്നോട് ക്ഷമ ചോദിച്ചു. പിന്നീട് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും സോണിയ മൽഹാർ പറഞ്ഞു. പക്ഷേ പ്രധാനപ്പെട്ട സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് കൊണ്ടാണ് പ്രതികരിക്കാൻ തയ്യാറായത്. റിപ്പോർട്ടിൽ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കും എന്ന വിശ്വാസം ഉണ്ടെന്നും സോണിയ മൽഹാർ പറഞ്ഞു.

ALSO READ: ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഗീതു മോഹന്‍ദാസിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി മഞ്ജുവാര്യരും

അതേസമയം അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. രാജിക്കത്ത് മോഹന്‍ലാലിന് കൈമാറി. കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. നടന്‍ സിദ്ദിഖ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.

വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സിദ്ദിഖിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News