“അച്ഛന്റെ മരണശേഷം എനിക്കും ദുരനുഭവമുണ്ടായി…”: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുമായി സോണിയ തിലകൻ

അച്ഛന്റെ മരണശേഷം സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവം നേരിട്ടതായി തിലകന്റെ മകൻ സോണിയ തിലകൻ. സിനിമ മേഖലയിലെ ഒരു താരം തന്നെ റൂമിലേക്ക് വിളിച്ചു. പിന്നീട് വന്ന സന്ദേശങ്ങളിൽ നിന്നും ആണ് അദ്ദേഹത്തിന്റെ ഉദ്ദേശം മനസിലായത് എന്നും വെളിപ്പെടുത്തി സോണിയ തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പശ്ചാത്തലത്തിലാണ് താൻ ഇത് പറയുന്നതെന്നും സോണിയ തിലകൻ.

Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗൗരവതരം; മലയാള സിനിമയെ കളങ്കപ്പെടുത്തുന്നവര്‍ നടപടിക്ക് വിധേയരാവണം: ഡിവൈഎഫ്‌ഐ

മലയാള സിനിമയിൽ നിന്നും അച്ഛൻ നേരിട്ട് അനുഭവങ്ങളാണ് തനിക്ക് പറയാനുള്ളത്. ‘അമ്മ’ എന്ന സംഘടന ഒരു കോടാലിയാണെന്ന് തുറന്നു പറഞ്ഞതിനാലാണ് അച്ഛനെതിരെ നടപടി ഉണ്ടായത്. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്തുകൊണ്ട് ഈ വിഷയങ്ങളിൽ കാണിക്കുന്നില്ല. ഇരട്ടത്താപ്പ് നയം ഒരിക്കൽ ചോദ്യം ചെയ്തതാണ് എന്നും സോണിയ തിലകൻ. ആരുടേയും പേരുകൾ പുറത്തു പറയില്ല എന്ന് താൻ പറയുന്നില്ല എന്നും സാഹചര്യമുണ്ടായാൽ പറയുമെന്നും സോണിയ തിലകൻ മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായി അവാർഡ് കിട്ടിയപ്പോൾ അവാർഡ് കുത്തുക പൊളിക്കാൻ ആയിരുന്ന സംഘടനയാണ് ഇതിന് പിന്നിലെന്നും സോണിയ തിലകൻ. തനിക്കും ദുരനുഭവം നേരിട്ടു, സിനിമ മേഖലയിലെ താരം തന്നെ റൂമിലേക്ക് വിളിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, തെളിവില്ലാതെ അതിൽ പറയില്ലല്ലോ. അതുകൊണ്ടാണ് താനും തന്റെ അനുഭവം പറയുന്നത്, സോണിയ തിലകൻ.

Also Read; ‘സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും, പുതിയ സിനിമാനയം തയ്യാറാക്കും’: മന്ത്രി വീണാ ജോര്‍ജ്

അച്ഛന്റെ മരണശേഷം ആണ് അനുഭവം ഉണ്ടായത് എന്നും സോണിയ തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തു വിടാനുള്ള പേജുകൾ കൂടി പുറത്തുവിടണം. കോൺക്ലേറ്റ് രൂപീകരിച്ച് സെറ്റിൽമെന്റ് നടത്താതെ നടപടി സ്വീകരിക്കണം. പൊലീസ് അന്വേഷണത്തിലൂടെ നല്ല നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല എന്നും സോണിയ തിലകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News