അമ്മയുടെ നൃത്തസംഘത്തെ വേദിയിൽ നിഷ്പ്രഭമാക്കി മകന്റെ പ്രകടനം: വൈറലായി വീഡിയോ

Mumbai Viral Video

മുംബൈയിലെ ഓണാഘോഷ പരിപാടികൾക്കിടയിൽ പ്രചാരം നേടുന്നത് ഒരു കൊച്ചു മിടുക്കന്റെ കൗതുകക്കാഴ്ചയാണ്. വേദിയിൽ ‘അമ്മ അടങ്ങുന്ന നൃത്ത സംഘത്തെ നിഷ്പ്രഭരാക്കി കണ്ടു പഠിച്ച ചുവടുകളുമായി സദസ്സിന് മുൻപിൽ ഡാൻസ് ചെയ്യുന്ന മൂന്നര വയസ്സുകാരന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ.

Also Read: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം

ഉൾവെയിൽ താമസിക്കുന്ന രാജേഷ് – കാർത്തിക ദമ്പതികളുടെ മകനായ ആദിശേഷാണ് വൈറൽ താരം. ‘അമ്മ ഡാൻസ് പരിശീലനത്തിന് പോകുമ്പോൾ ആദിശേഷിനെയും കൂടെ കൂട്ടുമായിരുന്നു. അങ്ങനെ കണ്ടു പഠിച്ച ചുവടുകളുമായാണ് വേദിയിലെ നൃത്തസംഘത്തെ ആദിശേഷ നിഷ്പ്രഭമാക്കിയത്.

Also Read: മൂന്ന് മിനിറ്റിൽ അകത്താക്കിയത് ഒരു കിലോ എരിവുള്ള ‘ഹോട്ട് സോസ്’; എരിഞ്ഞ് നേടിയത് ലോകറെക്കോഡ്

നവി മുംബൈയിലെ കേരള സമാജം ഉൾവെ നോഡിന്റെ ഹൃദ്യം പൊന്നോണ വേദിയിലാണ് സദസ്സിനെ രസിപ്പിച്ച കൗതുക കാഴ്ച സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News