അമ്മയുടെ രോഗം ചികിൽസിച്ച് ഭേദമാക്കാത്ത ഡോക്ടറോട് മകൻ്റെ പ്രതികാരം. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു ഡോക്ടർക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ചെന്നൈ ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ബാലാജിയെ വിഘ്‌നേഷ് എന്ന 25 കാരനാണ് ആക്രമിച്ചത്. അർബുധ രോഗിയായ ഇയാളുടെ അമ്മ ഇതേ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നെന്നും അമ്മയുടെ ചികിൽസ ഡോക്ടർ മന.പൂർവം വൈകിച്ചിരുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാവിലെ 10 മണിയോടെ രോഗിയെന്ന് പറഞ്ഞ് ഡോക്ടറെ കാണാനെത്തിയ വിഘ്നേഷ് പെട്ടെന്ന് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി കുത്തേറ്റിട്ടുള്ള ഡോക്ടർ ബാലാജി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില ആശങ്കപ്പെടുത്തുന്നതാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേഷിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണ സമയത്ത് വിഘ്‌നേഷിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here