വൈബടിക്കാം, ഒപ്പം ചുറ്റും നടക്കുന്നതുമറിയാം! സോണി ലിങ്ക്ബഡ്‌സ് ഓപ്പൺ ഇന്ത്യയിൽ അവതരിപ്പിച്ചു

SONY LINKBUDS

സോണി കമ്പനിയിൽ നിന്നുമുള്ള ഏറ്റവും പുതിയ ഇയർഫോണായ ലിങ്ക്ബഡ്‌സ് ഓപ്പൺ (ഡബ്ള്യു-എൽ910) ടിഡബ്ള്യുഎസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ഒരു ഓപ്പൺ ഇയർ ഡിസൈനോടുകൂടിയാണ് ഈ ഇയർഫോൺ എത്തുന്നത്. സാധാരണ നിലയിൽ ഇയർഫോൺ ഫുൾ സൗണ്ടിൽ ഉപയോഗിക്കുമ്പോൾ ചുറ്റുമെന്താണ് നടക്കുന്നതെന്ന് നമ്മുക്ക് പലപ്പോഴും അറിയാൻ കഴിയാറില്ല. അതേസമയം ഈ ഇയർഫോണുകൾക്ക് ഓപ്പൺ ഇയർ ഡിസൈൻ ആയതിനാൽ ഒരേ സമയം പാട്ട് കേൾക്കുമ്പോഴും/ വീഡിയോ കാണുമ്പോഴും നിങ്ങൾക്ക് ചുറ്റുമുള്ള മറ്റ് ശബ്ദങ്ങളും കേൾക്കാൻ കഴിയും. എന്നാൽ യാതൊരു തരത്തിലും ഈ ശബ്ദം നിങ്ങളുടെ ആസ്വാദനത്തെ ബാധിച്ചേക്കില്ല. 22 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഇയർബഡിന്റെ മറ്റൊരു പ്രധാന സവിശേഷത.

സോണി ലിങ്ക്ബഡ്‌സ് ഓപ്പൺ; ഇന്ത്യയിലെ വിലയും ലഭ്യതയും;

19 , 990 രൂപ മുതലാണ് ഈ ഇയർബഡിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. ഒക്ടോബർ 24 മുതൽ ഇത് വിൽപ്പനയ്ക്ക് എത്തും. ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ വഴിയും സോണി കമ്പനിയുടെ ഓതറൈസ്ഡ് ഡീലറുകളിൽ നിന്നും സെന്ററുകളിൽ നിന്നും ഇയർഫോണുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളർ ഓപ്‌ഷനുകൾ മാത്രമാകും ഇതിന് ലഭിക്കുക.

ALSO READ; ഇത് കലക്കും! പുതിയ വീഡിയോ പ്ലെയർ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ ഡ്രൈവ്

സോണി ലിങ്ക്ബഡ്‌സ് ഓപ്പൺ; സവിശേഷതകൾ;

മുൻപ് സൂചിപ്പിച്ചത് പോലെ ഒരു ഓപ്പൺ ഇയർ രൂപകൽപ്പനയിലാണ് ഈ ഇയർഫോണുകൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലുള്ള എയർ ഫിറ്റിങ് സപ്പോർട്ട്  ചെവിയിൽ ഇത് ശരിയായ രീതിയിൽ വെക്കാനും സഹായിക്കും.
11 എംഎം റിങ് ആകൃതിയിലുള്ള നിയോഡൈമിയം ഡ്രൈവർ യൂണിറ്റുകളും ഇതിലുണ്ട്. സോണിയുടെ വി 2 പ്രോസസറുകൾ ആണ് ഇതിന് കരുത്ത് പകരുന്നത്. ഇയർഫോണിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ ഓഡിയോ സിഗ്നൽ പ്രോസസിംഗ് ടെക്നോളജിയും ലഭിക്കും. ചുറ്റുപാടുകൾക്ക് അനുസൃതമായി ശബ്ദം ക്രമീകരിക്കുന്ന അഡാപ്റ്റീവ് വോളിയം കണ്ട്രോൾ ഫീച്ചറും ഇതിലുണ്ട്. ബ്ലൂടൂത്ത് 5.3 , എസ്ബിസി, എഎസി, എൽസി 3 , ഓഡിയോ കോഡെക്സ് അടക്കമുള്ളവയാണ് ഇയർഫോണിന്റെ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News