നിസാരം! സോണി എന്ന സുമ്മാവാ…. തോളില്‍ തൂക്കി നടക്കാന്‍ ഒരു ‘എസി’ ആയോലോ?

ചൂട് അസഹനീയം… ഇടയ്‌ക്കൊക്കെ മഴ ആശ്വാസമാകുന്നുണ്ടെങ്കിലും ഇങ്ങനൊരു ചൂട് ഇതാദ്യമാണെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. എസി ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. പുറത്തിറങ്ങാനെ പറ്റുന്നില്ല.. പൊരിവെയിലില്‍ വെള്ളം എത്ര കുടിച്ചിട്ടും ദാഹം തീരാത്ത അവസ്ഥയും. ചൂടിങ്ങനെ കൂടിക്കൂടി വരുമ്പോള്‍ കൈയിലൊരു എസിയും താങ്ങി നടക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കരുതാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ നമ്മുടെ സാങ്കേതിക വിദ്യ അത്രയ്ക്കങ്ങ് പുരോഗമിച്ചിട്ടില്ലെങ്കിലും സോണിയുടെ ഈ ഉപകരണത്തിന് ഇപ്പോള്‍ ജനപ്രീതി കൂടുകയാണ്.

ALSO READ:  ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം; വിവിപാറ്റ് യൂണിറ്റുകള്‍ സംബന്ധിച്ച നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

സമ്പര്‍ക്കം പുലര്‍ത്തുന്ന ശരീരഭാഗത്തെ തണുപ്പിക്കാനോ ചൂടാക്കാനോ സ്മാര്‍ട്ടായി സാധിക്കും ഈ ഉപകരണത്തിന്. കഴുത്തിന് പിന്നിലായി ധരിക്കാന്‍ കഴിയുന്ന ഇതിന്റെ പേര് റിയോണ്‍ പോക്കറ്റ് 5 എന്നാണ്. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ഈ ഉപകരണം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാന്‍, ഹോങ്കോംഗ് എന്നീ വിപണികളില്‍ സോണി എത്തിച്ചിരുന്നു. പുതിയ മോഡലിന്റെ പ്രത്യേക സ്മാര്‍ട് സെന്‍സിങ് സംവിധാനമുണ്ടെന്നതാണ്. ഈ മോഡല്‍ സിംഗപ്പൂര്‍, മലേഷ്യ എന്നീ വിപണികളിലാണ് സോണി ആദ്യം എത്തിക്കും.ഒറ്റ ചാര്‍ജില്‍ ഉപകരണത്തിനു 17 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കും. കൂളിങ്, വാം ലെവലുകള്‍ക്കനുസരിച്ച് ബാറ്ററി ലൈഫ് വ്യത്യാസം വരും. പഴയ മോഡലിലുള്ളത് പോലെ അമിത പ്രവര്‍ത്തനശബ്ദവും കുറവാണ്.

ALSO READ:  നിനക്കിതിന് മണിക്കൂറിനാണോ ദിവസത്തിനാണോ കൂലി? വീണ്ടും വ്യാജ പ്രചാരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം വളച്ചൊടിക്കാൻ ശ്രമം

തെര്‍മല്‍ മൊഡ്യൂളും കൂളിങ് ഫാനുമുള്ള റിയോണ്‍ പോക്കറ്റ് 5 കഴുത്തിനു പുറകിലായി സ്ഥാപിക്കുകയാണ് ചെയ്യുക. അഞ്ച് കൂളിങ് ലെവലും നാല് വാമിങ് ലെവലും ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിലുള്ളത്. റിയോണ്‍ പോക്കറ്റ് ടാഗ് എന്ന് വിളിക്കുന്ന റിമോട്ട് സെന്‍സറിന്റെ സഹായത്തോടെ ചുറ്റുവട്ടത്തിലെ താപനിലയെ അടിസ്ഥാനമാക്കി ഓട്ടമാറ്റിക്കായി ക്രമീകരിക്കുന്നു. ധരിക്കുന്ന വസ്ത്രം അനുസരിച്ച് രണ്ട് വേരിയന്റുകളിലാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. വാട്ടര്‍പ്രൂഫ് അല്ലാത്തതിനാല്‍ മഴ, മഞ്ഞ് തുടങ്ങയി സാഹചര്യങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇത് ശരീരം മുഴുവന്‍ തണുപ്പിക്കാനോ ചൂടാക്കാനോ അല്ല മറിച്ച് കഴുത്തിന്റെ ഭാഗങ്ങളില്‍ മാത്രം തണുപ്പിക്കാനോ ചൂടാക്കാനോ ഉപയോഗിക്കാന്‍ കഴിയു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration