നസ്രിയ – ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നസ്രിയ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെയും എ വി എ പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവര്‍ ചേര്‍ന്നാണ്
സൂക്ഷ്മദര്‍ശിനി നിര്‍മിച്ചിരിക്കുന്നത്. നസ്രിയയും ബേസിലും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ചിത്രം നവംബർ 22 ന് തിയറ്ററുകളിൽ എത്തും.
ALSO READ; നടൻ ബാല വീണ്ടും വിവാഹിതനായി, എറണാകുളത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം
ബേസില്‍ ജോസഫ്, നസ്രിയ നസിം ഫഹദ് എന്നിവര്‍ക്കൊപ്പം, ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ദീപക് പറമ്പോൽ, അഖില ഭാര്‍ഗവന്‍, കോട്ടയം രമേഷ്, മെറിന്‍ ഫിലിപ്പ്, പൂജ മോഹന്‍രാജ്, മനോഹരി ജോയ്, ഗോപന്‍ മങ്ങാട്, തുടങ്ങിയ താരനിരയുമുണ്ട്. ശരണ്‍ വേലായുധനാണ് ഛായാഗ്രഹകന്‍. ക്രിസ്റ്റോ സേവ്യറാണ് ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക ടീസര്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തു വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയുടെ അടുത്തിടെ പുറത്തിറങ്ങിയ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here