ലോകേഷ് സിനിമകളിലെ സ്ഥിര സാന്നിധ്യം ഇനി മലയാളത്തിലും

തമിഴ് താരം അർജുൻ ദാസിന് മലയാളത്തിലും നല്ലൊരു ഫാൻ ബെയിസുണ്ട്. ആരാധകരെ കൂടുതൽ ആവേശത്തിലാക്കി അർജുൻ മലയാളത്തിലും അഭിനയിക്കാൻ തയ്യാറെടുക്കുന്നു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആയിരിക്കും അർജുന്റെ മലയാള പ്രവേശനം. ജൂൺ, മധുരം തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ സിനിമകൾക്കും കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസിനും ശേഷമാണ് ഈ പുതിയ ചിത്രം അഹമ്മദ് കബീർ എത്തുന്നത്.

ALSO READ: കിങ് ഖാന്റെ ‘ഡങ്കി’ ഇനി ഒടിടിയിൽ കാണാം

ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം ഒരുക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് താരങ്ങളെയും അനിയപ്രവർത്തകരെയും കുറിച്ച വേറെവ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
പ്രണയമായിരിക്കും പശ്ചാത്തലം. ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് സംവിധായകൻ അറിയിച്ചത്.

പെരുമാണ്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച അര്‍ജുൻ ഓക്സിജനിലൂടെ തെലുങ്കിലും അരങ്ങേറി. നിലവില്‍ പവൻ കല്യാണിനൊപ്പം ഒജി എന്ന തെലുങ്ക് ചിത്രത്തില്‍ ഒരു പ്രധാന വഷം അവതരിപ്പിക്കുന്നു. അര്‍ജുൻ ദാസ് നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് അനീതി ആണ്.

ALSO READ: ‘ഏട്ടൻ ജീവിതത്തിലെ വില്ലനാകുന്നത് അവിടെയാണ്, ഒടുവിൽ വീട് വിട്ടിറങ്ങി, കയ്യിൽ ഒന്നിനും പൈസയുണ്ടായിരുന്നില്ല: ധ്യാൻ ശ്രീനിവാസൻ

അര്‍ജുൻ ദാസിനെ നടൻ എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തനാക്കിയത് ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്‍ത കൈതിയാണ്. അർജുൻ ദാസിന്റെ അൻപ് എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ലോകേഷിൻറെ വിക്രം എന്ന സിനിമയിൽ അതിഥി വേഷത്തില്‍ അൻപായി തന്നെ ആയിരുന്നു അര്‍ജുൻ എത്തിയത്. ദളപതി വിജയ് നായകനായ ലോകേഷ് ചിത്രം മാസ്റ്ററിലും മികച്ച ഒരു വേഷത്തില്‍ അര്‍ജുൻ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News