രാമക്ഷേത്ര വിഷയത്തിൽ കെ എസ് ചിത്രയെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമാണ് തനിക്കെതിരെയുള്ള ആക്രമണങ്ങൾ എന്ന് സൂരജ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സൂരജ് സന്തോഷിന്റെ പ്രതികരണം.
ALSO READ: മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും ചരിത്രകാരനുമായ ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ ആഹ്വാനത്തെ പൊളിറ്റിക്കലായാണ് സൂരജ് വിമർശിച്ചത്. എന്നാൽ സൂരജ് ചിത്രയെ വ്യക്തിപരമായി വിമർശിച്ചു എന്ന് പറഞ്ഞാണ് പലരും രൂക്ഷവും മോശവുമായ ഭാഷയിൽ പ്രതികരിക്കുന്നത്.
ALSO READ: ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; മോണിംഗ് വാക്ക് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി
സൂരജ് സന്തോഷിന്റെ ഫേസ്ബുക് കുറിപ്പ്
കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുന്‍പും ഞാനിത് നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ കരുത്തുറ്റ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളർത്താൻ പറ്റുകയും ഇല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here