കെ എസ് ചിത്രക്കെതിരായ വിമർശനത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ഗായകൻ സൂരജ് സന്തോഷ്. തനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രതികരണം നടത്തിയതെന്നും, ചിത്രയെ പോലെ തന്നെ തനിക്കും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും സൂരജ് പറഞ്ഞു. ചിത്രയുടെ രാമക്ഷേത്ര ആശംസയ്ക്ക് വിമർശനവുമായി രംഗത്തെത്തിയതോടെ വലിയ വിമർശനങ്ങളാണ് സൂരജ് സന്തോഷിന് നേരിടേണ്ടി വന്നത്.
ALSO READ: മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം; ദുരിതത്തിലായി വഴിയോര കച്ചവടക്കാര്‍
‘ഞാന്‍ പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്തുവെന്നും വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഞാന്‍ ജനം ടി.വിയിലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. ഞാന്‍ കെ.എസ്. ചിത്ര എന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചത് ‘, സൂരജ് സന്തോഷ് പറഞ്ഞു.
‘സൈബര്‍ ആക്രമണം എന്റെ നേരെയും നടക്കുന്നുണ്ട്. എനിക്ക് വരുന്ന ഭീഷണി മെസേജുകള്‍, സ്വകാര്യ മെസേജുകള്‍, ഓരോ കോണില്‍ നിന്നും വരുന്ന വ്യാജ വാര്‍ത്തകള്‍ ഇതൊക്കെ ഒരുപാടുണ്ട്. ഞാന്‍ പി.എഫ്.ഐ ചാരന്‍ ആണെന്നും ജനം ടി.വിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്‌തെന്നും പറയുന്നു’, സൂരജ് സന്തോഷ് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here