മധ്യകേരളത്തെ ചുവപ്പിന്റെ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിയ ഉശിരന്‍ ചെറുത്തുനില്‍പ്പിന്റെ സ്മരണകളില്‍ നിറഞ്ഞ് കൊല്ലം. കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ തെളിമയില്‍ ഒരുവര്‍ഷം നീണ്ടുനിന്ന പരിപാടികളോടെ ശൂരനാട് രക്തസാക്ഷിത്വം 75-ാം വാര്‍ഷികാചരണത്തിന് സമാപനമായി. രക്തസാക്ഷി കുടുംബങ്ങള്‍ക്ക് ആദരം നല്‍കിയാണ് ഒരു വര്‍ഷം നീണ്ട 75-ാം വാര്‍ഷികാചരണത്തിന് സമാപനമായത്. 75 വര്‍ഷം മുമ്പ് ജന്മിത്തത്തിനും സവര്‍ണമേധാവിത്വത്തിനും അസമത്വങ്ങള്‍ക്കുമെതിരെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നടത്തിയ പോരാട്ടം പുതിയ കാലത്തെ നാടിന്റെ കുതിപ്പില്‍ ആവേശസ്മരണയായി.
ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ടികളുടേയും നേതാക്കള്‍ ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പൊയ്കയില്‍ രക്തസാക്ഷി സ്മാരക ഗ്രൗണ്ടിലേക്ക് അനുസ്മരണറാലി നടന്നു. യുവജനസംഘടനകള്‍ ഇരുചക്രവാഹന റാലിയും നടത്തി. പാറക്കടവിലെ ശൂരനാട് രക്തസാക്ഷി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ശൂരനാട് രക്തസാക്ഷിത്വത്തിന്റെയും സമരത്തിന്റെയും ത്യാഗത്തിന്റെയും കൂടി കരുത്തിലാണ് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read Also: Big Breaking| സതീശൻ്റെ കള്ളം പൊളിഞ്ഞു; കോളേജ് സ്ഥലത്തല്ല ബ്രൂവറി വരുന്നതെന്ന് പ്രയാഗ ചെയര്‍മാന്‍
തൃക്കടവൂര്‍, കൃഷ്ണപുരം, കായംകുളം, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കുന്നത്തൂര്‍, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം എന്നിവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥികള്‍ അനവധി പ്രതിസന്ധികള്‍ക്കിടയിലും 1957ല്‍ വിജയിക്കുകയും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് അടിത്തറപാകിയ വിജയമായി മാറുകയും ചെയ്തു. അധികാരത്തിലെത്തിയ സര്‍ക്കാര്‍ ജന്മിത്തത്തിന്റെ കടയ്ക്കല്‍ കത്തിവച്ച ഭൂപരിഷ്‌കരണ നിയമം നടപ്പാക്കി എന്നും പുത്തലത്ത് ദിനേശന്‍ പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ ആര്‍എസ് അനില്‍ അധ്യക്ഷനായി. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംഘാടകസമിതി കണ്‍വീനര്‍ എം ശിവശങ്കരപ്പിള്ള, പികെ പ്രേംനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here