വാരണം ആയിരം റീ റിലീസിന്; യുഎസില്‍ അടക്കം പ്രദര്‍ശനം

സൂര്യ നായകനായി ദക്ഷിണേന്ത്യ മുഴുവനും ചര്‍ച്ചയായ വാരണം ആയിരം സിനിമ 15 വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യുന്നു.2008ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അച്ഛൻ കൃഷ്ണൻ, മകൻ സൂര്യ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിച്ചത്. ‍‍‍‌‌സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുട‌ങ്ങിയവർ ചിത്രത്തിൽ നായികമാരായി.​ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഏറെ ആരാധകരെ സ്വന്തമാക്കിയതെങ്കിലും റീ റിലീസിന് തമിഴ് വേർഷനല്ല എത്തുന്നത്. സൂര്യ സൺ ഓഫ് കൃഷ്ണൻ എന്ന പേരിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് എത്തുന്നത്.

ഇന്ത്യക്ക് പുറമെ യുഎസിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. യുഎസ്സിൽ ജൂലൈ 19നും ഇന്ത്യയിൽ 21നുമാണ് ചിത്രത്തിൻറെ റീ റിലീസ്. ഇതോടനുബന്ധിച്ച് 3.12 മിനിറ്റ് ദൈർഘ്യമുള്ള ഒരു ട്രെയിലറും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, സൂര്യ ചിത്രത്തിന് പുറമെ രജനികാന്തിന്‍റെയും കമല്‍ഹാസന്‍റെയും മലയാളത്തില്‍ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ വരെ ഇപ്പോള്‍ റീ റിലീസ് ചെയ്യാറുണ്ട്.

Also Read: ലാലേട്ടനൊപ്പം നിൽക്കുന്ന കൊച്ചുകുട്ടി; സിനിമസെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടൻ ബൈജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News